ജിസിഎംഎക്കു പുതിയ നേതൃത്വം
Tuesday, August 2, 2016 6:30 AM IST
ഗോൾഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ (ജിസിഎംഎ) 2016–17 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ജോസഫ് മാത്യു (പ്രസിഡന്റ്), ബിസ ജേക്കബ് (വൈസ് പ്രസിഡന്റ്), സിൽസൺ ബാബു (സെക്രട്ടറി), റീജു ജയിംസ് (ജോ. സെക്രട്ടറി), ദീപു പോൾ (ട്രഷറർ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോഷി ജോസഫ്, ബിജു കുര്യൻ, ഷൈജോ സേവ്യർ, ബാൾഡ്വിൻ എന്നിവരേയും തെരഞ്ഞെടുത്തു.

അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം ‘പൊന്നോണപുലരി 2016’ സെപ്റ്റംബർ 18നു (ഞായർ) 10 മുതൽ വൈകുന്നേരം അഞ്ചു വരെ ആഘോഷിക്കാനും തീരുമാനമായി.

<ആ>റിപ്പോർട്ട്: സി.പി. സാജു