സേവനവീഥിയിൽ സജീവമായി ഫറോക്ക് ഇസ്ലാമിക് റിലീഫ് സെന്റർ
Tuesday, August 2, 2016 6:35 AM IST
റിയാദ്: സേവന വീഥിയിൽ സജീവമായി മുന്നേറുന്ന ഫറോക്ക് ഇസ്ലാമിക് റിലീഫ് സെന്റർ റിയാദ് ചാപ്റ്റർ*വിവിധ കർമപരിപാടികൾക്കു രൂപം നൽകി.*

ഷിഫാ അൽജസീറ ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക ജനറൽബോഡി യോഗം ഷിഫാ അൽജസീറ മെഡിക്കൽ ഗ്രൂപ്പ് സിഇഒ അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.*വി. ഷഫീഖ് ഹസൻ അധ്യക്ഷത വഹിച്ചു.*ഷഹീർ വേങ്ങാട്ട് അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും വരവുചെലവ് കണക്കുകളും യോഗം അംഗീകരിച്ചു.*ചികിത്സാ–വിദ്യാഭ്യാസ സഹായം, ഭവന നിർമാണ സഹായം തുടങ്ങി സമൂഹത്തിലെ വളരെ പാവപ്പെട്ടവരെ കണ്ടെത്തിയാണ് എഫ്ഐആർസി പ്രവർത്തനം നടത്തി വരുന്നത്.*ഇതിനായി നാട്ടിൽ പൗരപ്രമുഖനും സാമൂഹ്യ പ്രവർത്തകരുമടങ്ങുന്ന കേന്ദ്ര സമിതി പ്രവർത്തിച്ചു വരുന്നുണ്ട്.*

പുതിയ വർഷത്തെ ഭാരവാഹികളായി ഉദൈബത്ത് എരഞ്ഞിക്കൽ (പ്രസിഡന്റ്), അക്ബർ വേങ്ങാട്ട് (ജനറൽ സെക്രട്ടറി), ഷഫീഖ് ഹസൻ (ട്രഷറർ), ഷഹീർ വേങ്ങാട്ട്, ഇസ്മായി ബാബു കളത്തിങ്ങൽ, നജ്മുദ്ദീൻ കുന്നുമ്മൽ (വൈസ് പ്രസിഡന്റ്), സാബു പൊയിൽതൊടി, മുനവ്വർ തൊണ്ടിയിൽ, ഷഫ്സീർ വേങ്ങാട്ട് (സെക്രട്ടറി) എന്നിവരെയും ഉപദേശക സമിതിയിലേക്ക് അഷ്റഫ് വേങ്ങാട്ട് (ചെയർമാൻ) മുഹമ്മദ് കോയ ഫറോക്ക്, അലി അസ്ക്കർ എരഞ്ഞിക്കൽ, നിസാർ വേങ്ങാട്ട്, ഗഫൂർ കളത്തിങ്ങൽ (അംഗങ്ങൾ) എന്നിവരെയും തെരഞ്ഞെടുത്തു.*ഉദൈബത്ത് എരഞ്ഞിക്കൽ, അക്ബർ വേങ്ങാട്ട് എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ