പുകയില വിതരണം: ഒമാനിൽ പിഴ കൂട്ടി
Tuesday, August 2, 2016 8:19 AM IST
മസ്ക്കറ്റ്: വായിൽ വച്ചു ചവയ്ക്കുന്ന പുകയില വിതരണം ചെയ്യുന്നവർക്ക് കുറഞ്ഞത് ആയിരം മുതൽ രണ്ടായിരം ഒമാൻ റിയാൽ വരെ പിഴ ചുമത്താൻ ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റി ഇതു സംബന്ധിച്ച നിയമത്തിൽ ഭേദഗതി വരുത്തി. പിടിച്ചെടുക്കുന്ന സാധനങ്ങൾ ഒരു കാരണവശാലും വിട്ടു നൽകില്ലെന്നും പ്രസ്തുത തൊണ്ടി സാധനങ്ങൾ നശിപ്പിച്ചു കളയുമെന്നും ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റി വക്‌താവ് അറിയിച്ചു.

<ആ>റിപ്പോർട്ട്: സേവ്യർ കാവാലം