ഒമാൻ പോസ്റ്റ് സുവർണ ജൂബിലി നിറവിൽ: സ്മാരക സ്റ്റാമ്പ് പുറത്തിറക്കി
Tuesday, August 2, 2016 8:20 AM IST
മസ്ക്കറ്റ്: 1966 ഏപ്രിൽ 30നു തപാൽ സേവനങ്ങൾ നൽകി തുടങ്ങിയ സുൽത്താനേറ്റ് ഓഫ് ഒമാനിലെ ഒമാൻ പോസ്റ്റ് ജൂബിലി നിറവിൽ. ജൂബിലിയുടെ ഓർമയ്ക്കായി 250 ബൈസ മൂല്യമുള്ള സ്റ്റാമ്പ് പുറത്തിറക്കി. സ്റ്റാമ്പ് ഒമാൻ പോസ്റ്റിന്റെ റൂവിയിലെ ഓഫീസിലും പ്രധാന ശാഖയിലും ലഭ്യമാണ്.

പോസ്റ്റൽ സേവനങ്ങൾ തുടങ്ങിയിട്ട് 50 വർഷം പിന്നിട്ടപ്പോൾ തങ്ങളുടെ കർത്തവ്യങ്ങൾ ഒരു പരിധി വരെ സത്യ സന്ധതയിൽ ചെയ്യുന്നുവെന്നു ഒമാൻ പോസ്റ്റിന് അഭിമാനിക്കാം. ഇന്നേയ്ക്ക് 50 വർഷം മുൻപാണ് തലസ്‌ഥാനത്തെ റൂവി പോസ്റ്റോഫീസുൾപ്പെടെയുള്ള സ്‌ഥലങ്ങളിൽ തപാൽ ഉരുപ്പടികൾ കൈകാര്യം ചെയ്യുവാൻ തുടങ്ങിയത്.

<ആ>റിപ്പോർട്ട്: സേവ്യർ കാവാലം