സംസ്കൃതി രചനകൾ ക്ഷണിച്ചു
Wednesday, August 3, 2016 6:33 AM IST
ദോഹ: അന്തരിച്ച സാഹിത്യകാരൻ സി.വി. ശ്രീരാമന്റെ സ്മരണാർഥം സംസ്കൃതി സംഘടിപ്പിക്കുന്ന ‘സംസ്കൃതി സി.വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം 2016’ ത്തിനുള്ള രചനകൾ ക്ഷണിച്ചു.

ചെറുകഥാ വിഭാഗത്തിലാണ് മത്സരം. ജിസിസി രാജ്യങ്ങളിൽ താമസക്കാരായ 18 വയസിനു മുകളിൽ പ്രായമുള്ള പ്രവാസി മലയാളികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളായിരിക്കും പുരസ്കാരത്തിനു പരിഗണിക്കുക. 50,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്കാരം. കേരളത്തിലെ പ്രശസ്ത സാഹിത്യകാരന്മാർ ഉൾക്കൊള്ളുന്ന ജൂറിയായിരിക്കും അവാർഡ് നിർണയിക്കുക. രചനകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംംബർ 15 ആയിരിക്കും.

രചനകൾ തപാൽ മാർഗം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടമിസെൃശശേ ഇ. ഢ. ടൃലലൃമാമി ഘശലേൃമൃ്യ അംമൃറ, ജഛ ആീഃ: 23671, ഉീവമ — ഝമമേൃ എന്ന വിലാസത്തിലോ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ര്മെംമൃറ*മെിസെൃശശേൂമമേൃ.രീാ, ര്മെംമൃറ*ഴാമശഹ.രീാ എന്ന ഇമെയിൽ വിലാസത്തിലോ അയയ്ക്കാവുന്നതാണ്. വിവരങ്ങൾക്ക്: 97455859609, 97455451319.