എമിറേറ്റ്സ് അപകടം: രണ്ടാം ദിവസവും വിമാനങ്ങൾ വൈകി, നിരവധി സർവീസുകൾ റദ്ദാക്കി
Thursday, August 4, 2016 4:03 AM IST
ദുബായ്: എമിറേറ്റ്സ് വിമാനത്തിനു തീപിടിച്ചതിനു ശേഷം രണ്ടാം ദിവസവും നിരവധി വിമാനസർവീസുകൾ റദ്ദാക്കി. മിക്ക സർവീസുകളും വൈകി. ബുധനാഴ്ച അപകടത്തെ തുടർന്ന് അടച്ച ദുബായ് വിമാനത്താവളം ആറു മണിക്കൂറിനു ശേഷം ബുധനാഴ്ച രാത്രി തന്നെ ഭാഗികമായി തുറന്നു പ്രവർത്തനമാരംഭിച്ചിരുന്നു. അതേസമയം, ദുബായ് വേൾഡ് സെൻട്രലിലെ ഒരു റൺവേയിലൂടെ മാത്രമേ വിമാന സർവീസ് നടത്തുന്നുള്ളൂ. ഇതിനാൽ, മുൻഗണനാടിസ്‌ഥാനത്തിലാണ് വിമാനങ്ങൾക്ക് ടേക്ക് ഓഫ്, ലാൻഡിംഗ് അനുമതി നല്കുന്നത്.

ബുധനാഴ്ചത്തെ സംഭവം 23,000 എമിറേറ്റ്സ് യാത്രക്കാരെയാണ് പ്രതികൂലമായി ബാധിച്ചത്. ബുധനാഴ്ച മാത്രം 27 സർവീസുകളാണ് എമിറേറ്റ്സ് റദ്ദാക്കിയത്. മിക്ക സർവീസുകളും റീഷെഡ്യൂൾ ചെയ്യുകയും ചെയ്തു. 23 സർവീസുകൾ ഷാർജ, അൽ മക്തൂം ഇന്റർനാഷണൽ, ഫുജൈറ, അൽ ഐൻ, മസ്കറ്റ്, ബഹ്റൈൻ വിമാനത്താവളങ്ങളിലേക്കു വഴിതിരിച്ചുവിട്ടു.

<ശാഴ െൃര=/ിൃശ/ഊയമശബമശൃുീൃേ02.ഷുഴ മഹശഴി=ഹലളേ>

വിമാനത്തിനായി കാത്തിരിക്കുന്ന യാത്രക്കാർക്കായി സൗജന്യമായി ഭക്ഷണവും വെള്ളവും നല്കുന്നുണ്ട്. യാത്രക്കാർക്ക് ബന്ധുക്കളും സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നതിനായി ദുബായ് ഇന്റർനാഷണലിൽ അൺലിമിറ്റഡ് വൈഫൈ സൗകര്യവും നല്കുന്നുണ്ടെന്ന് വിമാനത്താവള അധികൃതർ പുറത്തുവിട്ട കുറിപ്പിൽ അറിയിച്ചു. ബുധനാഴ്ചയോ അതിനു മുമ്പോ വാങ്ങിയ ടിക്കറ്റുകൾ കൈവശമുള്ളവർക്ക് പ്രത്യേക ചാർജ് കൂടാതെ ടിക്കറ്റ് കാൻസൽ ചെയ്യാനും വീണ്ടും ബുക്ക് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് എമിറേറ്റ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ പ്രാദേശിക ഓഫീസുകളുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

പാസ്പോർട്ട് നഷ്‌ടപ്പെട്ടവരും വീസ കാലാവധി തീർന്നവരുമായ യാത്രക്കാരെ സഹായിക്കുന്നതിനായി റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് ജനറൽ ഡയറക്ടറേറ്റിന്റെയും (ഇമിഗ്രേഷൻ) ദുബായ് പോലീസിന്റെയും സഹകരണത്തോടെ ദുബായ് വിമാനത്താവള അധികൃതർ പദ്ധതി തയാറാക്കിയിട്ടുണ്ട്. ടെർമിനലുകളിലേക്ക് യാത്രക്കാർക്ക് എളുപ്പം എത്തുന്നതിനായി കൂടുതൽ ഷട്ടിൽ ബസ് സർവീസുകൾ ആരംഭിച്ചു.

<യ>ഇൻഡിഗോ ദുബായിലേക്കുള്ള സർവീസുകൾ റദ്ദാക്കി

ദുബായ് വിമാനത്താവളത്തിലെ റൺവേയുടെ അപര്യാപ്തത മൂലം വ്യാഴാഴ്ച ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കുമുള്ള സർവീസുകൾ ഇൻഡിഗോ റദ്ദാക്കി. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച രാവിലെ ഇന്ത്യൻ സമയം 7.30 വരെ ദുബായ് വിമാനത്താവളത്തിൽ നിന്ന് ഏതാനും സർവീസുകൾ നടത്തും. വിമാനങ്ങൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ യാത്രക്കാർക്ക് സന്ദേശമായി നല്കിയെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.

<യ>ഫ്ളൈദുബായ് 30 സർവീസുകൾ റദ്ദാക്കി

ദുബായ് ഇന്റർനാഷണലിൽ നിന്നും അവിടേക്കുമുള്ള മുപ്പതോളം വിമാനസർവീസുകൾ ഫ്ളൈദുബായ് റദ്ദാക്കി. എല്ലാ സർവീസുകളും അല്പം വൈകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

<ശാഴ െൃര=/ിൃശ/ഊയമശബമശൃുീൃേ03.ഷുഴ മഹശഴി=ഹലളേ>