കെഎംസിസി ഹജ്‌ജ് സെൽ വോളന്റിയർ ക്യാമ്പിനു ഉജ്‌ജ്വല തുടക്കം
Monday, August 8, 2016 6:38 AM IST
ദമാം: സമസൃഷ്‌ടികൾക്ക് ഉപകാരം ചെയ്യുന്നവനാണ് യഥാർഥ വിശ്വാസിയെന്നും അതിലൂടെ മാത്രമേ ഭദ്രമായ ഒരു സമൂഹത്തിന്റെ സൃഷ്‌ടി സാധ്യമാവൂ എന്നും കെഎംസിസി ഹജ്‌ജ് സെൽ വോളന്റിയർ മീറ്റ് അഭിപ്രായപ്പെട്ടു.

സ്വാർഥമായ ഐഛിക ആരാധനാകർമങ്ങളേക്കാൾ ഇസ്ലാം മുൻഗണന നൽകുന്നത്, ഇതരർക്ക് ഉപകാരപ്പെടുന്ന സാമൂഹ്യപ്രവർത്തനങ്ങൾക്കാണെന്നും ആ അർഥത്തിൽ ഹജ്‌ജിനോളം സമാനമായ പുണ്യകർമമാണ് വിശുദ്ധഭൂമിയിൽ അല്ലാഹുവിന്റെ അതിഥികളായെത്തുന്ന ഹാജിമാർക്കുവേണ്ടി വോളന്റിയർമാർ നിർവഹിച്ചു പോരുന്നതെന്നും വോളന്റിയർ മീറ്റ് വ്യക്‌തമാക്കി.

കിഴക്കൻ പ്രവിശ്യ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ദമാം റോസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നാഷണൽ കമ്മിറ്റി ട്രഷറർ സി.ഹാഷിം ഉദ്ഘാടനം ചെയ്തു. വോളന്റിയർ ചെയർമാൻ ഖാദർ ചെങ്കള അധ്യക്ഷത വഹിച്ചു. പ്രവിശ്യ ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ വോളന്റിയർമാരുടെ ആദ്യ രജിസ്ട്രേഷൻ സിറാജ് കോഴിക്കോടിനു കൈമാറി. വോളന്റിയർ ക്യാപ്റ്റൻ അഷ്റഫ് ആളത്ത് ഹജ്‌ജ് സേവനങ്ങളെക്കുറിച്ചു ക്ലാസെടുത്തു.

കോഓർഡിനേറ്റർ മുനീബ് ഹസൻ ഗ്രൂപ്പ് സെലക്ഷനു നേതൃത്വം നൽകി. കുഞ്ഞി മുഹമ്മദ് കടവനാട്, മാമു നിസാർ സംബന്ധിച്ചു. കൺവീനർ റഹ്മാൻ കാരയാട്, കോഓർഡിനേറ്റർ മഹമൂദ് പൂക്കാട് എന്നിവർ സംസാരിച്ചു. ബഷീർ ബാഖവി ഖിറാഅത്ത്നടത്തി.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം