കുവൈത്ത് കായംകുളം എൻആർഐ അസോസിയേഷന്റെ വാർഷിക പൊതുയോഗം ഓഗസ്റ്റ് 19ന്
Monday, August 8, 2016 6:46 AM IST
കുവൈത്ത്: കലാ, സാംസ്കാരിക, സാമൂഹ്യ മേഖലകളിൽ പ്രവർത്തിക്കുന്ന കായംകുളം സ്വദേശികളുടെ കൂട്ടായ്മയായ കായംകുളം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ചഞക’െ അസോസിയേഷൻ ഓഗസ്റ്റ് 19നു വാർഷിക പൊതുയോഗം നടത്തുന്നു.

വൈകുന്നേരം അഞ്ചിനു മംഗഫ് ഫ്രന്റ്സ് ഓഫ് കുവൈത്ത് ഓഡിറ്റോറിയത്തിലാണ് യോഗം.

കഴിഞ്ഞ ഭരണസമിതിയുടെ പ്രവർത്തന റിപ്പോർട്ടും വാർഷിക വരവുചെലവു കണക്കുകളും പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പും നടക്കും. മെംബെർഷിപ് ലഭിച്ചിട്ടുള്ള എല്ലാ അംഗങ്ങളും പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർഥിച്ചു.

സംഘടനയിൽ പ്രവർത്തിക്കാൻ താത്പര്യമുള്ള എല്ലാ കായംകുളം പ്രദേശവാസികളെയും സംഘടനയിൽ അംഗമാകുവാൻ അന്നേ ദിവസം പൊതുയോഗത്തിന് എത്തിച്ചേരണമെന്ന് പ്രസിഡന്റ് ബി.എസ്. പിള്ള അറിയിച്ചു.

വിവരങ്ങൾക്ക്: ബിജു പാറയിൽ (അബാസിയ) 55110309, ഖലീൽ (മംഗഫ്) 97225301, വിപിൻ മങ്ങാട്ട് (സാൽമിയ) 67068720, ഗോപാലകൃഷ്ണൻ (റിഗായ്) 99807564.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ