വനിതാവേദി കുവൈത്ത് നൂപുരം 2016: സ്വാഗതസംഘം രൂപീകരിച്ചു
Thursday, August 11, 2016 12:40 AM IST
കുവൈത്ത് സിറ്റി: വനിതാവേദി കുവൈറ്റ് ഈ വർഷം സംഘടിപ്പിക്കുന്ന മെഗാപരിപാടിയായ നൂപുരം 2016 ന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. 2016 നവംബർ നാലിനു സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വെച്ചാണു മെഗാപരിപാടി അരങ്ങേറുന്നത്. അബാസിയ കല സെന്ററിൽ വെച്ച് നടന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിന് വനിതാവേദി കുവൈത്ത് പ്രസിഡന്റ് ശാന്ത ആർ. നായർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടോളി പ്രകാശ് നൂപുരം 2016 നെ കുറിച്ചുള്ള വിശദീകരണം നൽകി. യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ജോൺ മാത്യു നൂപുരം 2016 ന്റെ ഫ്ലെയർ പ്രകാശനം ചെയ്തു. നൂപുരം 2016 ന്റെ ഭാഗമായി വനിതാവേദി കുവൈത്തിന്റെ നേതൃത്വത്തിൽ അട്ടപ്പാടി മേഖലയിലെ ആദിവാസികൾക്കായുള്ള കുടിവെള്ള പദ്ധതിയെ അദ്ദേഹം സ്വാഗതം ചെയ്തു. ആര്യന്മാർക്കും ദ്രാവിഡന്മാർക്കും മുമ്പേ ഭൂമിയുടെ അവകാശികളായ ആദിവാസികളോടുള്ള കടം വീട്ടലാണ് പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ വർഷങ്ങളിൽ രണ്ട് പ്രൊജക്ടുകൾ വിജയകരമായി പൂർത്തിയാക്കിയതിനുശേഷം വനിതാവേദി കുവൈറ്റ് ഏറ്റെടുക്കുന്ന മൂന്നാമത്തെ പദ്ധതിയാണ് അട്ടപ്പാടിയിലേത്.

സ്വാഗതസംഘം കൺവീനറായി ശ്യാമള നാരായണനേയും ജോയിന്റ് കൺവീനർമാരായി ഷെറി ഷാജു, ലിജി തോമസ് എന്നിവരേയും യോഗം തിരഞ്ഞെടുത്തു. വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി വത്സ സാം (റാഫിൾ), ബിന്ദു സജീവ് (സുവനീർ), സിന്ദു സുരേന്ദ്രൻ (റിസപ്ഷൻ * സ്റ്റേജ്), ശുഭ ഷൈൻ (പ്രൊഗ്രാം), ഷാർലറ്റ് ആൽബർട്ട് (വോളണ്ടിയർ), പ്രസന്ന (ഫുഡ്), സജിത സ്കറിയ (പബ്ലിസിറ്റി) എന്നിവരേയും യോഗം ചുമതലപ്പെടുത്തി.

കല കുവൈത്ത് പ്രസിഡന്റ് ആർ. നാഗനാഥൻ, വനിതാവേദി ഉപദേശക സമിതിയംഗം സാം പൈനുംമൂട് എന്നിവർ യോഗത്തിൽ ആശംസകൾ നേർന്ന് സംസാരിച്ചു. വനിതാവേദി കുവൈറ്റ് ഫഹാഹീൽ മേഖല കൺവീനർ അമ്പിളി പ്രമോദ് സ്വാഗതം ആശംസിച്ച യോഗത്തിന് ശ്യാമള നാരായണൻ നന്ദി രേഖപ്പെടുത്തി. എമിറേറ്റ്സ് വിമാനാപകടത്തിൽ രക്ഷാപ്രവർത്തനത്തിനിടെ മരണമടഞ്ഞ യാസിൻ ഈസാ മുഹമ്മദിന് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് ജെസ്സി ജോസ് അവതരിപ്പിച്ചു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ11ിമ6.ഷുഴ മഹശഴി=ഹലളേ>