മൊബൈൽ ഫോൺ കണക്ഷൻ ദുരുപയോഗം: സൗദി ടെലികോം അതോറിറ്റി മുന്നറിയിപ്പ്
Thursday, August 11, 2016 7:35 AM IST
ദമാം: കച്ചവട ഉദ്ദേശത്തോടെ വിരലടയാളം നൽകി മൊബൈൽ ഫോൺ കണക്ഷനുകളും ഡാറ്റ കണക്ഷനുകളും സമ്പാദിക്കുന്നവർക്കെതിരെ ശക്‌തമായ നടപടി സ്വകീകരിക്കുമെന്നു സൗദി ടെലികോം അതോറിറ്റി മുന്നറിയിപ്പു നൽകി.

പുതിയ മൊബൈൽ ഫോൺ കണക്ഷനുകൾ വില്പന നടത്തുന്നതിനു ചിലർ സോഷിൽ മീഡിയ വഴി പരസ്യം ചെയ്യുന്നതു ശ്രദ്ദയിൽ പെട്ടിട്ടുണ്ട്.

കച്ചവട ഉദ്ദേശത്തോടെ വിരലടയാളം നൽകി മൊബൈൽ ഫോൺ കണക്ഷനുകളും ഡാറ്റ കണക്ഷനുകളും സമ്പാദിക്കുന്നവർക്കെതിരേയും നടപടി സ്വകീകരിക്കുമെന്ന് അതോറിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു.

കഴിഞ്ഞ ജനുവരി 21 നാണ് മൊബൈൽ ഫോൺ കണക്ഷനുകൾക്കു വിരലടയാളം നിർബന്ധമാക്കിയത്. ആരുടെ ഇഖാമ ഉപയോഗിച്ചാണോ മൊബൈൽ ഫോൺ കണക്ഷൻ എടുത്തത് അവർക്കായിരിക്കും ആ ഇഖാമ നമ്പറിലുള്ള മുഴുവൻ മൊബൈൽ ഫോൺ കണക്ഷന്റെയും പൂർണ ഉത്തരവാദിത്വമെന്നും ടെലികോം അതോറിറ്റി വ്യക്‌തമാക്കി. അതിനാൽ മറ്റാരെങ്കിലും തങ്ങളുടെ പേരിൽ കണക്ഷനുകൾ എടുത്തിട്ടില്ലെന്നു ഉറപ്പാക്കണമെന്നു അതോറിറ്റി നിർദേശിച്ചു.

സവ വരിക്കാർ 9988 എന്ന നമ്പറിലും മൊബൈിലി വരിക്കാർ 616166 എന്ന നമ്പറിലും സൈൻ വരിക്കാർ 700123 എന്ന നമ്പറിലേക്കും സന്ദേശം അയച്ചാൽ സ്വന്തം പേരിലുള്ള ഫോൺ കണക്ഷനുകളുടെ വിവരങ്ങൾ അറിയാൻ കഴിയും.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം