ജെറാൾട്ടൺ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ മൂന്നിന്
Wednesday, August 17, 2016 6:12 AM IST
ജറാൾട്ടൺ (വെസ്റ്റേൺ ഓസ്ട്രേലിയ): ജെറാൾട്ടൺ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ മൂന്നിനു സ്ട്രാത്താൽബിൻ കോളജ് ഓഡിറ്റോറിയത്തിൽ ആഘോഷിക്കുന്നു.

ജെറാൾട്ടൺ നാട്യ കലാകേന്ദ്രത്തിലെ കുട്ടികൾ അവതരിപ്പിക്കുന്ന ഡാൻസ് പരിപാടികളും മ്യൂസിക്കൽ ക്വിസും ന്യൂജനറേഷൻ ശാകുന്തളം കോമഡി സ്കിറ്റും ഓണാഘോഷത്തിന്റെ പ്രത്യേകതകളായിരിക്കും.

<ആ>റിപ്പോർട്ട്: സാജൻ വെളിയത്ത്