അൽ നമൽ ഗ്രൂപ്പ് സാമിൽ എയർ കണ്ടീഷനേഴ്സുമായി കരാർ
Saturday, August 27, 2016 6:38 AM IST
മനാമ: പ്രോപ്പർട്ടി, റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, ഹോസ്പിറ്റൽ മേഖലയിലെ പ്രമുഖ കമ്പനിയായ അൽ നമൽ ഗ്രൂപ്പ് സാമിൽ എയർ കണ്ടീഷനേഴ്സുമായി കരാറിൽ ഒപ്പുവച്ചു. ഇതുപ്രകാരം അൽ സാമിൽ ഗ്രൂപ്പിന്റെ എയർ കണ്ടീഷൻ ഉപകരണങ്ങളുടെ (എച്ച്വിഎസി) യുടെ ബഹറിനിലെ അംഗീകൃത വിതരണക്കാർ അൽ നമൽ ഗ്രൂപ്പ് ആയിരിക്കും.

നോർത്തേൺ ഗവർണറേറ്റിൽ പണി പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന അട്രിയം മാളിൽ സാമിൽ എയർ കണ്ടീഷനേഴ്സിന്റെ ശീതീകരണ സാമഗ്രികൾ ആണ് ഉപയോഗിക്കുക. വളരെ കുറഞ്ഞ വൈദ്യുതി ഉപയോഗത്തിലൂടെ പ്രവർത്തിക്കുന്ന മേന്മേയേറിയ ഉത്പന്നങ്ങളാണ് എച്ച്വിഎസിയുടേത്.

അൽ നമൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ, സാമിൽ ഇൻഡസ്ട്രിയൽ സിഇഒ അബ്ദുള്ള അൽ സാമിൽ എന്നിവർ ഇതു സംബന്ധിച്ച കരാർ കൈമാറി. 30 മില്യൺ ഡോളറാണ് അട്രിയം മാളിൽ അൽ നമൽ നിക്ഷേപിച്ചിരിക്കുന്നത്. 2017 അവസാനത്തോടെ ഇതിന്റെ നിർമാണം പൂർത്തിയാകുമെന്നു കരുതുന്നതായി മാനേജ്മെന്റ് അറിയിച്ചു.