കുവൈത്തിൽ ടാക്സി, ബസ് നിരക്കുകൾ വർധിപ്പിച്ചു
Thursday, September 1, 2016 5:57 AM IST
കുവൈത്ത്: എണ്ണ വിലയുടെ ഭാഗമായി ടാക്സി, ബസ് നിരക്കുകൾ വർധിപ്പിച്ചു. ടാക്സികൾക്ക് മിനിമം ചാർജ് 500 ഫിൽസും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 150 ഫിൽസുമാണ് കൂട്ടിയിരിക്കുന്നത്. കോൾ ടാക്സിക്ക് മിനിമം നിരക്ക് 600 ഫിൽസ് ആയാണ് നിജപ്പെടുത്തിയിരിക്കുന്നത്. അതിനുശേഷമുള്ള ഓരോ കിലോമീറ്ററിനും 200 ഫിൽസ് നൽകണം. വെയ്റ്റിംഗ് ചാർജ് ഓരോ മിനിറ്റിനും 70 ഫിൽസ് ആണ്.

പുതിയ നിരക്കനുസരിച്ച് ബസ് ചാർജ് കുവൈത്ത് സിറ്റിയിൽനിന്ന് മൂന്നാം റിംഗ് റോഡിനു സമീപത്തേയ്ക്കും തിരിച്ചും 200 ഫിൽസാണ് പുതിയ നിരക്ക്. സിറ്റിയിൽനിന്ന് നാലാം റിംഗ് റോഡ് പരിധിയിലെ താമസസ്‌ഥലങ്ങളിലേക്ക് 250 ഫിൽസ്, അഞ്ചാം റിംഗ് റോഡ് പരിധിയിലേക്ക് 300 ഫിൽസ്, ആറാം റിംഗ് ഭാഗത്തേക്ക് 350 ഫിൽസ്, അഹ്മദി ഫഹാഹീൽ ഭാഗത്തേക്ക് 600 ഫിൽസ്, ഫിൻദാസ് ഭാഗത്തേക്ക് 500 ഫിൽസ്, ജഹ്റ ഭാഗത്തേക്ക് 600 ഫിൽസ്, അബ്ദലി, സാൽമി, നുവൈസിബ് ഭാഗത്തേക്ക് രണ്ടര ദീനാർ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ