ഐടിഎൽ വേൾഡ് ലണ്ടനിൽ ഓഫീസ് തുറന്നു
Saturday, September 3, 2016 6:06 AM IST
റിയാദ്: പ്രമുഖ ട്രാവൽ മാനേജ്മെന്റ് കമ്പനിയായ ഐടിഎൽ വേൾഡിന്റെ യൂറോപ്പിലെ ആദ്യ ഓഫീസ് ലണ്ടനിലെ എസക്സ് ഇൽഫോർഡിൽ പ്രവർത്തനംആരംഭിച്ചു.

മധ്യേഷ്യയിലെ അഞ്ചാമത്തെ പ്രബല ട്രാവൽ മാനേജ്മെന്റ് കമ്പനിയായ ഐടിഎൽ വേൾഡ് ജിസിസി രാജ്യങ്ങളിൽ നിന്നും ഏറ്റവുമധികം യാത്ര ചെയ്യുന്ന യുകെയിലെ ട്രാവൽ മാർക്കറ്റ് ലക്ഷ്യമിട്ടുകൊണ്ടാണ് ലണ്ടനിൽ പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. താമസിയാതെ യുകെയിലെ മറ്റു നഗരങ്ങളിലും യൂറോപ്പിലെ മറ്റു പ്രധാന രാജ്യങ്ങളിലും ഓഫീസ് ആരംഭിക്കുമെന്ന് ചടങ്ങിൽ ഇറാം ഗ്രൂപ്പ് സിഎംഡി ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു.

ഐടിഎൽ വേൾഡിന്റെ പ്രത്യേക ബ്രാൻഡുകളായ ട്രിപ്പ് മേക്കേഴ്സ്, മൈസ് മൈൻഡ്സ്, അറേബ്യൻ എക്സ്പീരിയൻസ്, എഡ്യു വോയേജ് തുടങ്ങിയവ യൂറോപ്യൻ മാർക്കറ്റിലും തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ രാജ്യങ്ങളിലായി 200 ഓഫീസുകൾ എന്ന ലക്ഷ്യത്തിലേക്ക് ഐടിഎൽ വേൾഡ് അടുത്തു കൊണ്ടിരിക്കുകയാണ്. 15 രാജ്യങ്ങളിലായി നാല്പതിലധികം കമ്പനികൾ സ്വന്തമായുള്ള ഇറാം ഗ്രൂപ്പിന്റെ കീഴിലാണ് ഐടിഎൽ വേൾഡ് പ്രവർത്തിക്കുന്നത്.

ഉദ്ഘാടനചടങ്ങിൽ യുകെ പാർലമെന്റ് അംഗം വീരേന്ദ്രശർമ, യുകെയിലെ ഒമാൻ അംബാസഡർ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുള്ള ബിൻ സാഹിർ അൽഹിനായി, നാദക് ഡയറി ഫാം മാനേജിംഗ് ഡയറക്ടർ എൻജിനിയർ അബ്ദുൽ അസീസ് അൽബാബ്തയിൻ, ക്രോയിഡോൺ മുൻമേയർ മഞ്ജു ഷാഹുൽ ഹമീദ്, ബ്രിട്ടീഷ് ഫുട്ബോൾ താരം കാശിഫ് സിദ്ദീഖി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ