തന്റെ വിജയം അഴിമതിക്കെതിരായ വിജയം: പി.സി. ജോർജ്
Monday, September 5, 2016 6:56 AM IST
മെൽബൺ: അഴിമതിക്കെതിരെ തന്റെ ശബ്ദം കേരളത്തിൽ ഇനിയും ഉയരുമെന്നും തന്റെ വിജയം അതിനു തെളിവാണെന്നും ജനപക്ഷം നേതാവ് പി.സി. ജോർജ് എംഎൽഎ. ഹൃസ്വ സന്ദർശനാഥം മെൽബണിൽ എത്തിയ പി.സി. ജോർജ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ര്‌ടീയത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനായ കെ.എം. മാണി ജയിലിൽ കിടക്കേണ്ടി വരുന്നത് കാണേണ്ട ഗതികേട് ഉണ്ടാകുമെന്നും കർഷകരുടെ പേരു പറഞ്ഞ് കർഷകരെ സംരക്ഷിക്കാത്ത നേതാവാണ് മാണിയെന്നും പി.സി. ജോർജ് പറഞ്ഞു. എന്നൊക്കെ മാണി ധനകാര്യ വകപ്പു കൈകാര്യം ചെയ്തിട്ടുണ്ടോ അന്നൊക്കെ മാണി ബജറ്റ് വിറ്റയാളാണെന്നും പി.സി. പറഞ്ഞു.

മലയാളി അസോസിയേഷൻ പ്രസിഡന്റ് തോമസ് വാതപ്പള്ളി അധ്യക്ഷത വഹിച്ചു. മാവ് ജനറൽ സെക്രട്ടറി സജി മുണ്ടയ്ക്കൻ സംസാരിച്ചു. തുടർന്നു ജയരാജ് വാര്യരുടെ കാരിക്കേച്ചറുകളും ഒട്ടനവധി കലാ പരിപാടികളും സ്പ്രിംഗ് വെയിൽ ടൗൺ ഹാളിൽ അരങ്ങേറി.