സംസ്കൃതി അബുഹമൂർ യൂണിറ്റിന് പുതിയ നേതൃത്വം
Monday, September 19, 2016 3:49 AM IST
ദോഹ: സംസ്കൃതി അബു ഹമൂർ യൂണിറ്റിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സാൾട്ടസ് ജെ. സാമുവൽ (പ്രസിഡന്റ്), മൊയ്തീൻ കുട്ടി പാമ്പോടൻ (സെക്രട്ടറി), എം. നിജാവുദ്ദീൻ, രജീഷ് കുമാർ (വൈസ് പ്രസിഡന്റുമാർ), വി.പി. സജികുമാർ, വി.എം. അനീഷ് (ജോ. സെക്രട്ടറിമാർ) എന്നിവരെയും പതിനേഴ് അംഗ എക്സിക്യൂവിനേയും തെരഞ്ഞെടുത്തു.

അബു ഹമൂർ യൂണിറ്റ് സമ്മേളനം സംസ്കൃതി കേന്ദ്ര എക്സിക്യുട്ടീവ് അംഗവും മുൻ പ്രസിഡന്റുമായ പ്രമോദ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അബുഹമൂർ യൂണിറ്റ് മുൻ പ്രസിഡന്റ് എ. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി കെ.കെ ശങ്കരൻ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ പി.എൻ. ബാബുരാജൻ, അഹമ്മദ്കുട്ടി അരളായിൽ എന്നിവർ സംസാരിച്ചു.