കേളി വിദ്യാഭ്യാസ മേന്മ പുരസ്കാരം
Monday, September 19, 2016 8:09 AM IST
റിയാദ് : കേളി കലാസാംസ്കാരിക വേദി ഏർപ്പെടുത്തിയ വിദ്യാഭ്യാസ മേന്മ പുരസ്കാരം സെപ്റ്റംബർ 21ന് (ബുധൻ) വിതരണം ചെയ്യും. എസ്എസ്എൽസി, സിബിഎസ്സി പത്താംതരം പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് കരസ്‌ഥമാക്കിയ കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. കാഷ് അവാർഡും പ്രശസ്തി ഫലകവും അടങ്ങുന്ന പുരസ്കാരത്തിന് റിയാദിലെയും കേരളത്തിലെയും കുട്ടികൾക്ക് അർഹത ഉണ്ടായിരിക്കും.

മുൻവർഷങ്ങളിൽ റിയാദിൽ മാത്രമായി നൽകിയിരുന്ന പുരസ്കാരം ഈ വർഷം മുതൽ കേരളത്തിലേക്കുകൂടി വ്യാപിപ്പിച്ചു. റിയാദിൽ അർഹരായ വിദ്യാർഥികൾക്ക് റിയാദിൽ വച്ചും കേരളത്തിലെ വിദ്യാർഥികൾക്ക് ഈ വർഷം മേഖലാ അടിസ്‌ഥാനത്തിൽ രണ്ടു ജില്ലാ ആസ്‌ഥാനങ്ങളിൽ വച്ചുമാണ് പുരസ്കാരം സമ്മാനിക്കുക. ആദ്യ ഘട്ടം തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ളവർക്ക് കൊല്ലം കുണ്ടറയിലെ മുക്കട ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ 21നു വിതരണം ചെയ്യും. രണ്ടാം ഘട്ടം പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ളവർക്കു കോഴിക്കോട് വച്ചും കൈമാറും. ചടങ്ങിൽ സാമൂഹ്യ രാഷ്ര്‌ടീയ മേഖലയിലെ പ്രമുഖർക്കൊപ്പം കേളി പ്രവർത്തകരും പങ്കെടുക്കും.