പി. ഹരീന്ദ്ര നാഥിന് സ്വീകരണം നൽകി
Tuesday, September 20, 2016 8:05 AM IST
കുവൈത്ത് സിറ്റി: പ്രമുഖ ഗ്രന്ഥകനും എഴുത്തുകാരനുമായ പി. ഹരീന്ദ്രനാഥിന് കുവൈത്ത് കെഎംസിസി സ്വീകരണം നൽകി.

കെഎംസിസി ഓഫീസിൽ നടന്ന സ്വീകരണ ചടങ്ങിൽ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ ഹരീന്ദ്രനാഥിനെ മെമെന്റോ നൽകി ആദരിച്ചു. കുവൈത്ത് കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റുമാരായ ഫാറൂഖ് ഹമദാനി, ഇഖ്ബാൽ മാവിലാടം, ഫഹാഹീൽ ഏരിയ പ്രസിഡന്റ്് സുബൈർ പാറക്കടവ്, ഫർവാനിയ ഏരിയ പ്രസിഡന്റ് ഫാസിൽ കൊല്ലം, ചന്ദ്രിക കൺവീനർ ടി.വി. ലത്തീഫ്, ബഷീർ കണ്ണേത്ത്, അസീസ് മാസ്റ്റർ മനോളി, ആക്ടിംഗ് ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, സെക്രട്ടറി സലാം ചെട്ടിപ്പടിഎന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ