ഫ്രന്റ്സ് ക്രിയേഷൻസ് സൂപ്പർ വുമൺ എക്സലൻസ് അവാർഡ് 2016
Wednesday, September 21, 2016 5:03 AM IST
റിയാദ്: സാമൂഹിക സാംസ്കാരിക രംഗത്തും മാധ്യമ രംഗത്തും പ്രവർത്തിക്കുന്ന ഫ്രന്റ്സ് ക്രിയേഷൻസ് വോയ്സ് ഓഫ് കേരള 1152 എഎം റേഡിയോയുടെ സഹകരണത്തോടെ സൂപ്പർ വുമൺ എക്സലൻസ് അവാർഡ് 2016 സമ്മാനിക്കുന്നു.

ജീവകാരുണ്യം സാമൂഹികം സാഹിത്യം കല സാംസ്കാരികം വിദ്യാഭ്യാസം ആതുരസേവനം സംഗീതം ചിത്രരചന അഭിനയം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സൗദിയിൽ നിന്നുളള 10 മലയാളി വനിതകളെയാണ് അവാർഡിനായി തെരഞ്ഞെടുക്കുന്നത്. ഓരോ മേഖലയിലും അവർ കഴിഞ്ഞ കാലങ്ങളിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് പ്രശസ്തി പത്രവും ഉപഹാരവും സമ്മാനിക്കും. അടുത്ത മാസം ആദ്യം റിയാദിൽ നടക്കുന്ന ഫ്രന്റ്സ് ക്രിയേഷൻസ് പത്താം വാർഷികാഘോഷ പരിപാടിയിൽ അവാർഡ് വിതരണം ചെയ്യും. ഓരോ മേഖലയിലും പ്രാഗത്ഭ്യം തെളിയിച്ച മൂന്നംഗ സമിതിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുക. സംഘടനകൾക്കും വ്യക്തികൾക്കും ഓരോ വിഭാഗത്തിലും പരിഗണിക്കേണ്ടവരുടെ പേര് നാമനിർദേശം ചെയ്യാൻ അവസരം ഉണ്ട്. നാമ നിർദേശം ചെയ്യുന്നവർ അവാർഡിന് പരിഗണിക്കേണ്ടവരുടെ വിശദമായ ബയോഡാറ്റ ഒക്ടോബർ ഒന്നിനു മുമ്പായി [email protected] എന്ന വിലാസത്തിൽ സമർപ്പിക്കണം.

വിവരങ്ങൾക്ക്: 0509460972, 0561004373.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ