റോഷി അഗസ്റ്റിൻ എംഎൽഎ ഓസ്ട്രേലിയയിലേക്ക്
Saturday, September 24, 2016 6:52 AM IST
മെൽബൺ: ഇടുക്കി എംഎൽഎയും കേരള കോൺഗ്രസ് –എം നേതാവുമായ റോഷി അഗസ്റ്റിൻ ഓസ്ട്രേലിയയിൽ സന്ദർശനം നടത്തുന്നു. തുടർച്ചയായ നാലാം തവണയാണ് അദ്ദേഹം ഓസ്ട്രേലിയയിൽ എത്തുന്നത്.

വിവിധ മലയാളി സമൂഹത്തിന്റെ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന റോഷി അഗസ്റ്റിൻ 2017 നവംബറിൽ നടക്കുന്ന ഗ്ലോബൽ പ്രവാസി കേരള കോൺഗ്രസ് കൺവൻഷന്റെ സ്വാഗത കമ്മിറ്റിയും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ബിസിനസ് മീറ്റ്, കൾചറൽ നൈറ്റ്, ഫാമിലി സംഗമം തുടങ്ങി രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സംഗമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മെൽബൺ എയർപോർട്ടിൽ എത്തുന്ന റോഷി അഗസ്റ്റിന് പ്രവാസി കേരള കോൺഗ്രസ് ഓസ്ട്രേലിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകുമെന്ന് ഭാരവാഹികളായ അലക്സ് കുന്നത്ത്, ജിജോ കുഴികുളം, സിജോ ഈന്തനാംകുഴി, ഷാജൻ ജോർജ്, സ്റ്റീഫൻ ഓക്കാട്, കിഷോർ ജോസ്, സാബു പഴയാറ്റിൽ, ടോമി കുഞ്ചെറിയ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: അലക്സ് കുന്നത്ത് 040 256 7431, ഷാജൻ ജോർജ് 041 290 2251.

റിപ്പോർട്ട്: റെജി പാറയ്ക്കൻ