മൂസകുട്ടി മാസ്റ്റർക്ക് സ്വീകരണം നൽകി
Monday, September 26, 2016 3:57 AM IST
ജിദ്ദ: ഹജ്‌ജ് നിർവഹിക്കാനത്തെിയ കൊണ്ടോട്ടി ഇഎംഇഎ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ കെ.കെ. മൂസകുട്ടി മാസ്റ്റർക്ക് പൂർവ വിദ്യാർഥി സംഘടനയായ ഇഎംഇഎ ഹോസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

കെ.കെ. മൂസകുട്ടി മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. കബീർ നീറാട് അധ്യക്ഷത വഹിച്ചു. ജംഷാദ് കളപ്പുറത്ത്, ഷാഹിദ് കളപ്പുറത്ത്, സമീർ തുറക്കൽ, ഇർഷാദ് കളത്തിങ്ങൽ തുടങ്ങിയവർ സംസാരിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ