ഫാസിസത്തിനെതിരെ മതേതര കക്ഷികൾ ഐക്യപ്പെടണം: കിഫ് കാംപയിന്
Monday, September 26, 2016 6:08 AM IST
കുവൈത്ത്: ഫാസിസത്തിനെതിരെ മതേതര കക്ഷികൾ ഐക്യപ്പെടണമെന്നും മതേതരത്വത്തിനും സഹോദര്യത്തിനും മുൻഗണന നൽകി നിർഭയത്വത്തോടെ എല്ലാവർക്കും ഇന്ത്യയയിൽ ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തണമെന്നും കിഫ് സംഘടിപ്പിച്ച ടേബിൾ ടോക്ക് ആവശ്യപ്പെട്ടു.

‘നിർത്തൂ, വെറുപ്പിന്റെ രാഷ്ര്‌ടീയം’ എന്ന പ്രമേയത്തിൽ കുവൈത്ത് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കിഫ് സെപ്റ്റംബർ 15 മുതൽ 30 വരെ നടത്തുന്ന*കാമ്പയിനിന്റെ ഭാഗമായി അബസിയ പ്രവാസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചതായിരുന്നു പരിപാടി.

തായിഫ് അഹമ്മദ് മോഡറേറ്ററും*കിഫ്*അബാസിയ സെക്രട്ടറി സൈഫുദ്ദീൻ കുന്നുംകൈ അധ്യക്ഷത വഹിച്ച പരിപാടിയിൽ കുവൈത്ത് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സോണൽ സെക്രട്ടറി ശിഹാബ് പാലപ്പെട്ടി വിഷയാവതരണം നടത്തി. മുതിർന്ന സമൂഹിക പ്രവർത്തകൻ കലാശ്രീ അഷ്റഫ് കാളത്തോട്, ക്യഷ്ണൻ കടലുണ്ടി (ഒഐസിസി), മുസ്തഫ മുളയങ്കാവ് (ഇന്ത്യൻ സോഷ്യൽ ഫോറം), മുബാറക്ക് കമ്പ്രത്ത് (ആംആദ് സൊസൈറ്റി) അഹ്മദ് (പിസിഎഫ്), ഷുക്കൂർ (അജ്വ) സിറാജുദ്ധീൻ മംഗലാപുരം, റഫീക്ക് കണ്ണൂർ, സക്കരിയ ഇരിട്ടി, സൈഫുദ്ദീൻ കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു.