നവോദയ ദമാം ഏരിയ കമ്മിറ്റി യാത്രയയപ്പു നൽകി
Monday, October 3, 2016 8:13 AM IST
ദമാം: മുപ്പത്തഞ്ചു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സുദർശനൻ വർക്കലക്ക് നവോദയ ദമാം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.

ദമാം മുൻസിപ്പാലിറ്റി ജീവനക്കാരനായ സുദർശനൻ നവോദയയുടെ തുടക്കം മുതലുള്ള പ്രവർത്തകനാണ്. നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

യാത്രയയപ്പ് യോഗത്തിൽ പ്രസിഡന്റ് ഉണ്ണി ഏങ്ങണ്ടിയൂർ അധ്യക്ഷത വഹിച്ചു. നവോദയയുടെ ഉപഹാരം കേന്ദ്ര കമ്മിറ്റി ട്രഷറർ സുധീഷ് തൃപ്പയാർ കൈമാറി. പ്രദീപ് കൊട്ടിയം, സൈനുദ്ദീൻ കൊടുങ്ങല്ലൂർ, കൃഷ്ണകുമാർ ചവറ, അസീം വെഞ്ഞാറന്മൂട്, അജയ് ഇല്ലിച്ചിറ, ശ്രീകുമാർ വള്ളികുന്നം, ഷെരീഫ് തേക്കട, വി.എസ്. രമേശ്, ശ്രീകണ്ഠൻ, മനോഹരൻ പുന്നക്കൽ, ഷൈൻ, ഏരിയ സെക്രട്ടറി മനേഷ് പുല്ലുവഴി, ചന്ദ്രൻ വാണിയമ്പലം എന്നിവർ പ്രസംഗിച്ചു.