റോഷി അഗസ്റ്റിൻ എംഎൽഎക്ക് സ്വീകരണം നൽകി
Friday, October 7, 2016 8:22 AM IST
മെൽബൺ: കേരള കോൺഗ്രസ് നേതാവും ഇടുക്കി എംഎൽഎയുമായ റോഷി അഗസ്റ്റിന് ബല്ലാരാറ്റ് മലയാളി കമ്യൂണിറ്റി സ്വീകരണം നൽകി.

കനേഡിയൻ ലെക്സിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ ബല്ലാരാറ്റിലെ ഇടവക വികാരി ഫാ. സാജൻ എഴുനൂറ്റിൽ അധ്യക്ഷത വഹിച്ചു. കേരളത്തിലെ ജനങ്ങളുടെ വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. പ്രവാസി കേരള കോൺഗ്രസ് ഓസ്ട്രേലിയ കോഓർഡിനേറ്റർ സിജോ ഈന്തനാംകുഴി, മലയാളി അസോസിയേഷൻ പ്രസിഡന്റ് മോഹനൻ നായർ, സിജോ കാരിക്കൽ (ഒഐസിസി), ജലേഷ് കൊട്ടാരത്തിൽ (പ്രവാസി കേരള കോൺഗ്രസ്) എന്നിവർ പ്രസംഗിച്ചു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: റെജി പാറയ്ക്കൻ