സംസ്കൃതി കിംസ് സൗജന്യ മെഡിക്കൽ ക്യാമ്പ് 28ന്
Sunday, October 16, 2016 7:00 AM IST
ദോഹ: സംസ്കൃതി വക്ര യൂണിറ്റും വക്ര കിംസ് മെഡിക്കൽ സെന്ററും സംയുക്‌തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 28ന് (വെള്ളി) നടക്കും. രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ കിംസ് മെഡിക്കൽ സെന്ററിലാണ് ക്യാമ്പ്. താഴ്ന്ന വരുമാനക്കാർക്കു വേണ്ടിയുള്ളതാണ് ക്യാമ്പ്. കഴിഞ്ഞ വർഷം നടത്തിയ ക്യാമ്പിൽ ഖത്തറിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറു കണക്കിന് തൊഴിലാളികൾക്ക് സൗജന്യ ചികിത്സ നല്കിയിരുന്നു.

വിവരങ്ങൾക്ക്: 55287546, 55619101, 55206998.