ഹെല്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു
Sunday, October 16, 2016 7:01 AM IST
ജിദ്ദ: തൃശൂർ ജില്ല സൗഹൃദ വേദി ജിദ്ദ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയ ഹെല്പ് ഡെസ്കിന്റെ ഉദ്ഘാടനം നോർക്ക റൂട്ട്സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ് അപേക്ഷ ഫോറം ഫാത്തിമ ഗ്രൂപ്പ് ഓഫ് കമ്പനി ജനറൽ മാനേജർ സെയ്ഫുദ്ദീനു നൽകി തലാൽ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പാൾ ഷാനവാസ് മാസ്റ്റർ നിർവഹിച്ചു.

ഷറഫിയ്യ ഗ്രീൻലാൻഡ് റസ്റ്ററന്റിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഷെരീഫ് അറക്കൽ അധ്യക്ഷത വഹിച്ചു. കൺവീനർ, ജോയിൻ കൺവീനർ സെമീർ ചെറുതുരുത്തി എന്നിവർ പ്രസംഗിച്ചു.

എല്ലാ ബുധനാഴ്ചയും ഹെൽപ് ഡസ്ക് രാത്രി 7.30 മുതൽ 10 വരെ ഷറഫിയ ഗ്രീൻലാൻഡ് റസ്റ്ററന്റിൽ പ്രവർത്തിക്കും. വിളിക്കേണ്ട നമ്പറുകൾ. 0506630046,0552033818, 0502647754, 0555656453, 0556558341.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ