കൃപ ഈദ്–ഓണം സംഗമം നടത്തി
Sunday, October 16, 2016 7:03 AM IST
റിയാദ്: കായംകുളം പ്രവാസി അസോസിയേഷൻ (കൃപ) മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ ഈദ്–ഓണം സംഗമം നടത്തി.

റിയാദ് മീഡിയ ഫോറം പ്രസിഡന്റ് നാസർ കാരന്തൂർ സംഗമം ഉദ്ഘാടനം ചെയ്തു. കൃപ പ്രസിഡന്റ് സുരേഷ് ബാബു ഈരിക്കൽ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സക്കീർ വടകുംതല (ന്യൂ ഏജ്), വിജയൻ നെയ്യാറ്റിൻകര (ഫോർക്ക), സുഗതൻ ആലപ്പുഴ, കെ.കെ. തോമസ്, ഫിറോസ് നിലമ്പൂർ (ഒഐസിസി) ഷക്കീല വഹാബ് (ഇവ), ഷീബ രാജു ഫിലിപ്പ് (മലയാളം ടോസ്റ്റ്മാസ്റ്റർ) നവാസ് വല്ലാറ്റിൽ (സേവ സ്കൂൾ) കമറുദ്ദീൻ (താമരക്കുളം അസോസിയേഷൻ) നവാസ്ഖാൻ പത്തനാപുരം (കൊപ്ര), ഷാജി മഠത്തിൽ, നാസർ ലെയ്സ്, ജനറൽ സെക്രട്ടറി സലീം പള്ളിയിൽ, ട്രഷറർ സുന്ദരൻ പെരുങ്ങാല എന്നിവർ സംസാരിച്ചു.

കൃപ ആദ്യകാല പ്രവർത്തകരായ യൂസഫ് കുഞ്ഞ് കായംകുളത്തെ ബഷീർ കാവനാടും സൈഫ് കായംകുളത്തെ കെ. ശിവരാമനും പൊന്നാട അണിയിച്ചാദരിച്ചു. മഞ്ജുള ശിവദാസ്, സുന്ദരൻ പെരുങ്ങാല കവിത അവതരിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികൾക്ക് കെ.ജെ. റഷീദ്, മുരളി പുള്ളികണക്ക്, ഷാജി വലിയപറമ്പിൽ നേതൃത്വം നൽകി. സാംസ്കാരിക സമ്മേളനത്തിനും തുടർന്നു നടന്ന സദ്യക്കും അനി അബ്ദുൽ അസീസ്, ഇസ്ഹാഖ് ലൗഷോർ, ബഷീർ കായംകുളം, ചന്ദ്രൻപിള്ള, മഹ്്മൂദ് കൊറ്റുകുളങ്ങര, ഷംസ് വടക്കേത്തലക്കൽ, സമീർ പൂസാൻ, അജി അക്ബർ, സത്താർ രാമക്കാട്, അമീൻ നേതൃത്വം നൽകി. കൊച്ചിൻ ജലീലിന്റെ നേതൃത്വത്തിൽ ഗാനമേളയും നടന്നു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ