കുവൈത്തിൽ ചങ്ങനാശേരി അസോസിയേഷൻ രൂപീകരിച്ചു
Thursday, October 20, 2016 6:10 AM IST
കുവൈത്ത്: കുവൈത്തിലെ ചങ്ങനാശേരിക്കാരുടെ ഉന്നമനത്തിനും കലാസാംസ്കാരിക കൂട്ടയ്മകൾക്കും പരസ്പര സഹായ സഹകരണങ്ങൾക്കും ചങ്ങനാശേരി ജംഗ്ഷൻ ഫേസ്ബുക്ക് കൂട്ടായ്മ ഏറ്റെടുക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിലും താലൂക്കിന്റെ വികസന പ്രവർത്തനങ്ങളിലും പങ്കാളികളാകുക എന്ന ലക്ഷ്യത്തോടെ കുവൈത്ത് ചങ്ങനാശേരി അസോസിയേഷൻ രൂപീകൃതമായി.

പുതിയ ഭാരവാഹികളായി സുനിൽ പി. ആന്റണി (പ്രസിഡന്റ്), പി.കെ. മധു, സി.ജെ ജോർജ് (വൈസ് പ്രസിഡന്റുമാർ), രഞ്ജിത്ത് പൂവേലിൽ (ജനറൽ സെക്രട്ടറി), മഞ്ജു നെടിയകാലാപറമ്പിൽ, ബൈജു കെ. തോമസ് (ജോ. സെക്രട്ടറിമാർ), ജോജോ കടവിൽ (ട്രഷറർ), ജോർജ് തോമസ് (ജോ.ട്രഷറർ) സാജൻ ജയിംസ് (കോഓർഡിനേറ്റർ), അജോ വെട്ടിത്താനം (വെൽഫയർ കമ്മിറ്റി കൺവീനർ), ബിനു പി. ചാക്കോ, രാഖി രാജീവ് (ജോ.കൺവീനർമാർ), ആന്റണി പീറ്റർ (കൾചറൽ കമ്മിറ്റി കൺവീനർ), രാഗേഷ് രാമചന്ദ്രൻനായർ, സിമി ജോസി (ജോ.കൺവീനർമാർ), ബിജോയ് പുരുഷോത്തമൻ, ലാൽജിൻ ജോസ് (സാൽമിയ), റെജി കല്ലറയ്കൽ, പി.ബി. ബോബി, അബ്ദുൾ ഖാദർ (ഫഹാഹീൽ), സാബു തോമസ്, റ്റോം ജോസഫ് മറ്റത്തിൽ (അബാസിയ), അനീഷ് അറവാക്കൽ (റിഗായ്) എന്നിവരെ ഏരിയ കൺവീനർമാർമാരായും ഉപദേശക സമിതി അംഗങ്ങളായി അനിൽ പി. അലക്സ്, ജയകൃഷ്ണൻ നായർ, പി.എൽ. ജോസഫ്, എന്നിവരെയും തെരഞ്ഞെടുത്തു.

ചങ്ങനാശേരി ജംഗ്ഷൻ ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി ലേബർ അറ്റാച്ചി തോമസ് ജോസഫ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. സുനിൽ പി, ആന്റണി, അനിൽ പി. അലക്സ്, പി.കെ. മധു, സി.ജെ. ജോർജ്, മഞ്ജു നെടിയകാലപറമ്പിൽ, രഞ്ജിത്ത് പൂവേലി എന്നിവർ പ്രസംഗിച്ചു