ആർഎസ്സി ബവാദി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു
Monday, October 24, 2016 7:56 AM IST
ജിദ്ദ: ജിദ്ദ മലയാളികൾക്ക് സർഗാസ്വാദനത്തിന്റെ വേദി ഒരുക്കി റിസാല സ്റ്റഡി സർക്കിൾ ബവാദി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.

ഇശലുകളുടെ ഈണവും ബൈത്തിന്റെ താളവും കുരുന്നുകളുടെ പാട്ടും കഥയും വരകളും പ്രഭാഷണങ്ങളും സദസിനു വിരുന്നൊരുക്കി. കിഡ്സ്, പ്രൈമറി, ജൂണിയർ, സെക്കൻഡറി, സീനിയർ വിഭാഗങ്ങളിലായി അഞ്ച് യൂണിറ്റുകളിൽ നിന്നും നൂറോളം മത്സരാർഥികൾ 50 മത്സര ഇനങ്ങളിൽ മാറ്റുരച്ചു. അൽ സലാമ യൂണിറ്റ് ഓവറോൾ ചാമ്പ്യൻമാരായപ്പോൾ ഹയ്യ റൗദ, ബവാദി യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്‌ഥാനം കരസ്‌ഥമാക്കി. മത്സര വിജയികൾ ഒക്ടോബർ 28ന് നടക്കുന്ന ജിദ്ദ സോൺ സാഹിത്യോത്സവിൽ ബവേദി സെക്ടറിനെ പ്രതിനിധീകരിച്ച് മത്സരിക്കും.

അൽ മാവാരിദ് ഇന്ത്യൻ സ്കൂളിൽ നടന്ന സാഹിത്യോത്സവ് ഐസിഎഫ് റൗദ സർക്കിൾ പ്രസിഡന്റ് മജീദ് ഷാജഹാൻ കൊല്ലം ഉദ്ഘടനം ചെയ്തു. സെക്ടർ ചെയർമാൻ സൈനുൽ ആബിദ് തങ്ങൾ അധ്യക്ഷത വഹിച്ചു. സൈദലവി തങ്ങൾ, അലി ബുഖാരി, നൗഫൽ എറണാംകുളം, അഷ്കർ കൊണ്ടോട്ടി, ഷഫീഖ് തയ്യൂർ, അബ്ദുൽ കാദർ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ