ഗോൾഡ് കോസ്റ്റിൽ മാതാവിന്റെ തിരുനാൾ സമാപിച്ചു
Thursday, October 27, 2016 4:41 AM IST
ഗോൾഡ്കോസ്റ്റ്: ഗോൾഡ് കോസ്റ്റ് മേരിമാതാ സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സേക്രട്ട് ഹാർട്ട് പള്ളിയിൽ നടന്ന മാതാവിന്റെ തിരുനാൾ സമാപിച്ചു.

പുതിയ വികാരിയായി നിയമിതനായ ഫാ. അബ്രഹാം കഴുനടിയിൽ തിരുനാളിനു തുടക്കംകുറിച്ച് കൊടിയേറ്റു കർമം നടത്തി. ഫാ. വർഗീസ് വാവോലിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ചു. ഫാ. ഫെർണാണ്ടോ വചനസന്ദേശം നൽകി. വി. കുർബാനയ്ക്കുശേഷം മാതവിന്റേയും വി. അൽഫോൻസാമ്മയുടേയും തിരുസ്വരൂപം വഹിച്ച് ആഘോഷമായ പ്രദക്ഷിണവും ലദീഞ്ഞും നടന്നു. തുടർന്നു മേരിമാതാ സൺഡേ സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികൾ, ചെണ്ടമേളം എന്നിവ അരങ്ങേറി. സ്നേഹവിരുന്നോടെ തിരുനാളിനു സമാപനമായി. പ്രസുദേന്തിമാർ, തിരുനാൾ കമ്മിറ്റി അംഗങ്ങൾ, പാരീഷ് കൗൺസിൽ, മതാധ്യാപകർ എന്നിവർ തിരുനാളിനു നേതൃത്വം നൽകി.

റിപ്പോർട്ട്: ചെറിയാൻ വേണാട്ട്