നോർക്ക കാർഡ്: ഹെൽപ് ഡസ്ക് നവംബർ നാലിന്
Monday, October 31, 2016 7:11 AM IST
ജിദ്ദ: പ്രവാസികൾക്കായുള്ള നോർക്കയുടെ തിരിച്ചറിയൽ കാർഡിന് ഇനിയും അപേക്ഷിച്ചിട്ടില്ലാത്തവർക്കായി കരുളായി പ്രവാസി സംഘം (കെപിഎസ്) നവംബർ നാല്, 11 തീയതികളിൽ ഹെൽപ് ഡസ്ക് ഒരുക്കുന്നു.

ഷറഫിയ പോസ്റ്റോഫീസിനു സമീപമുള്ള കെപിഎസ് ഓഫീസിലാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക. നാല് കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോ, ഇഖാമയുടെ കോപ്പി, പാസ്പോർട്ടിന്റെ വീസ പേജ് അടക്കമുള്ള പേജുകളുടെ കോപ്പി എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. വൈകുന്നേരം ആറു മുതൽ രാത്രി 10 വരെ ഹെൽപ് ഡസ്ക് പ്രവർത്തിക്കുമെന്ന് കെപിഎസ് പ്രസിഡന്റ് സി.പി. മുഹമ്മദ്കുട്ടി, സെക്രട്ടറി നാസർ കരുളായി, ഓർഗനൈസിംഗ് സെക്രട്ടറി അബൂബക്കർ പറമ്പൻ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: 0558564792, 0542066026, 0599009360.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ