എംഇഎസ് കുവൈത്ത് യാത്രയപ്പ് നൽകി
Thursday, November 3, 2016 7:43 AM IST
കുവൈത്ത്: പ്രമുഖ ഭിഷഗ്വരനും സാമൂഹ്യ പ്രവർത്തകനുമായ ഡോ. അബ്ദുൽ റഹൂഫിന് എംഇഎസ് കുവൈത്ത് യാത്രയപ്പ് നൽകി.

എംഇഎസ് കുവൈത്തിലും മറ്റു സംഘങ്ങളിലും സഹകരിച്ച് പ്രവർത്തിച്ചു വരുന്ന ഡോക്ടറുടെ എളിമയും പ്രവർത്തന ശൈലിയും അനുകരണീയമാണെന്ന് എംഇഎസ് കുവൈത്ത് പ്രസിഡന്റ് സാദിഖലി പറഞ്ഞു. തുടർന്ന് എംഇഎസിന്റെ സ്നേഹോപഹാരം കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് സാദിഖലി, ഡോ. അബ്ദുൾ റഹൂഫിന് സമ്മാനിച്ചു. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും ജീവകാരുണ്യ പ്രവർത്തന രംഗത്തും എംഇഎസ് കുവൈത്ത് നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

എംഇഎസ് ഭാരവാഹികളാലായ സാലി ബാത്ത, മുഹമ്മദ് റാഫി, അഷ്റഫ് അയൂർ, ഖലീൽ അടൂർ, ജനറൽ സെക്രട്ടറി ടി.വി അർഷാദ്, ഫിറോസ് എന്നിവർ പ്രസംഗിച്ചു. മുജീബ്, ജസീൽ, ജബാർ, പി.ടി. അഷ്റഫ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ