ഇസ്കോൺ രജിസ്ട്രേഷൻ ആരംഭിച്ചു
Saturday, November 5, 2016 8:27 AM IST
കുവൈത്ത്: കേരള ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 11, 12 (വെള്ളി, ശനി) തീയതികളിലായി ഖുർതുബ ഇഹിയാതുരാസുൽ ഇസ് ലാമി ഹാളിൽ സംഘടിപ്പിക്കുന്ന വിദ്യാർഥി സമ്മേളനത്തിലേക്ക് കുവൈത്തിൽ നിന്നുമുള്ള കുട്ടികളുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.

അറിവ് സമാധാനത്തിന് എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ആധുനിക വിദ്യാർഥി സമൂഹത്തിന് ദിശാബോധം നൽകുന്ന വ്യത്യസ്ത ക്ലാസുകളും പ്രഭാഷണങ്ങളും ഉണ്ടായിരിക്കും. ഇസ്ലാഹി സെന്ററിന്റെ യൂണിറ്റുകൾ വഴിയും ഓൺലൈൻ വഴിയും രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. [email protected], www.islahikuwait.org

റിപ്പോർട്ട്: സലിം കോട്ടയിൽ