യാത്രയയപ്പു നൽകി
Saturday, November 5, 2016 8:29 AM IST
ജിദ്ദ: മുപ്പത്തേഴു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം പൊന്മള മുഹമ്മദ് കുട്ടിക്ക് ബലദ് മലയാളി സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പു നൽകി.

ഷറഫിയ ഹിൽടോപ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സലിം അമ്മിനിക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാസർ ഒളവട്ടൂർ അധ്യക്ഷത വഹിച്ചു. ഖുർബാൻ പെർഫ്യൂംസിൽ സെയിൽസ്മാൻ ആയി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് കുട്ടി. ചടങ്ങിൽ നിരവധി ഉപഹാരങ്ങൾ സഹപ്രവർത്തകർ സമ്മാനിച്ചു.

മൻസൂർ കോഴിക്കോട്, സലാം കാസർകോട്, സൈനുദ്ദീൻ പയ്യോളി, ഹസൻ ഓമാനൂർ, ഇസ്മായിൽ വേങ്ങര, അഷ്റഫ് കാപ്പാടൻ, ശരീഫ് വളാഞ്ചേരി, ഇബ്രാഹിം ഒളവട്ടൂർ, ഫസൽ റഹ്മാൻ, സലാഹ് തോപ്പിൽ എന്നിവർ പ്രസംഗിച്ചു. ഫർസാന യാസിർ നേതൃത്വം നൽകിയ ഗാനവിരുന്നും സമ്മേളനത്തോടനുബന്ധിച്ചു നടന്നു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ