ഐസിഎഫ് ഹുബ്ബു റസൂൽ സമ്മേളനം
Monday, November 7, 2016 8:40 AM IST
കുവൈത്ത്: ഐസിഎഫ് കുവൈത്ത് നാഷണൽ കമ്മിറ്റി മീലാദ് കാമ്പയിൻ 2016 ന്റെ ഭാഗമായി ഡിസംബർ 16ന് എസ്വൈഎസ് സംസ്‌ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ ഹുബ്ബു റസൂൽ പ്രഭാഷണം സംഘടിപ്പിക്കുന്നു.

പരിപാടിയുടെ പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും റിസാല സ്റ്റഡി സർക്കിൾ കുവൈത്ത് കമ്മിറ്റി സംഘടിപ്പിച്ച നാഷണൽ സാഹിത്യോത്സവ് സമാപന ചടങ്ങിൽ, എസ്എസ്എഫ് സംസ്‌ഥാന ഉപാധ്യക്ഷൻ ഡോ. മുഹമ്മദ് ഫാറൂഖ് നയിമി, ഐസിഎഫ് നാഷണൽ പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമി, വൈസ് പ്രസിഡന്റ് സയിദ് ഹബീബ് അൽ ബുഖാരി തങ്ങൾ എന്നിവർ നിർവഹിച്ചു.

കാമ്പയിന്റെ ഭാഗമായി മൻസൂരിയ സയിദ് യൂസുഫ് ഹാഷിം രിഫായി ദീവാനിയിൽ നടന്നു വരാറുള്ള പരിപാടിക്കുപുറമെ, പ്രവാചക മദ്ഹ് സദസുകളും ബുർദ ആസ്വാദന സദസുകളും സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ