പ്രകാശനം ചെയ്തു
Monday, November 7, 2016 8:42 AM IST
ഷാർജ: പ്രവാസി എഴുത്തുകാരൻ അനൂപ് കുമ്പനാടിന്റെ കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ‘ഈ മഴ തോരാതിരുന്നെങ്കിൽ’ എന്ന നോവലിന്റെ സമാഹാരം പ്രകാശനം ചെയ്തു.

രാജ്യാന്തര പുസ്തകമേളയിൽ നടന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകൻ പി.പി.ശശീന്ദ്രൻ എഴുത്തുകാരൻ ജയറാം സ്വാമിക്ക് നൽകി പ്രകാശനം ചെയ്തു. കെ.പി. സുധീര, ലത്തീഫ് മമ്മിയൂർ, സലിം അയ്യനത്ത്, റോജിൻ പൈനുംമൂട്, പോൾ ജോർജ് പൂവത്തേരിൽ, അനൂപ് കുമ്പനാട് എന്നിവർ പ്രസംഗിച്ചു.