കെഇഎ ഖൈത്താൻ യൂണിറ്റ് ഫാമിലി പിക്നിക് 11 ന്
Monday, November 7, 2016 8:44 AM IST
കുവൈറ്റ് സിറ്റി: കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കാസർഗോഡ് എക്സ്പാറ്റ്സ് അസോസിയേഷൻ കുവൈറ്റ് കെഇഎ, ഖൈത്താൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 11ന് (വെള്ളി) ഫർവാനിയ മുൻസിപ്പൽ പാർക്കിൽ ഫാമിലി പിക്നിക്ക് സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് പരിപാടി.

കുട്ടികൾക്കും മുതിർന്നവർക്കും വിവധ കായിക വിനോദങ്ങൾ സംയോജിപ്പിച്ച് കൊണ്ട് നടത്തുന്ന പിക്നിക്കിൽ വിവിധ മതസരങ്ങൾ ഒരുക്കിയിരിക്കുന്നതായി യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: യാദവ് ഹോസ്ദുർഗ് 99 08 86 43, കബീർ മഞ്ഞംപാറ 99 14 82 09, സക്കീർ പയോട്ട 98 98 19 68.

റിപ്പോർട്ട്: സലിം കോട്ടയിൽ