ദമാമിൽ കുടുംബവേദി രൂപീകരണവും അത്താഴവിരുന്നും 10ന്
Tuesday, November 8, 2016 7:41 AM IST
ദമാം: സൗദിയിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ കിഴക്കൻ പ്രവിശ്യയുടെ കുടുംബ വേദി രൂപീകരണവും അത്താഴവിരുന്നും വിപുലമായ പരിപാടികളോടെ നവംബർ 10ന് (വ്യാഴം) നടത്തുന്നു.

വൈകുന്നേരം 7.30 ന് ദമാം–അൽ ഖോബാർ എക്സ്പ്രസ് വെയ്ക്ക് സമീപമുള്ള സ്കാൻ പാർക്കിൽ (കുവൈറ്റി പാർക്ക്) ആണ് പരിപാടി നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: 0549113921,0509950580.