ആദ്യഫലപെരുന്നാൾ നവംബർ 11ന്
Tuesday, November 8, 2016 7:44 AM IST
കുവൈത്ത്: കുവൈറ്റ് അഹ്മദി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘ആദ്യഫലപെരുന്നാൾ 2016’ നവംബർ 11ന് (വെള്ളി) അഹ്മദി പാക്കിസ്‌ഥാൻ അക്കാഡമി സ്കൂളിൽ നടക്കും.

രാവിലെ എട്ടു മുതൽ വൈകുന്നേരം ഏഴു വരെ നടക്കുന്ന ആദ്യഫലപെരുന്നാളിന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ്, മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസ് എന്നിവർ മുഖ്യാതിഥികളായിരിക്കും.

ഇടവകയിലെ വിവിധ ആത്മീയ സംഘടനകൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ, പൊതുസമ്മേളനം, വിവിധങ്ങളായ ഭക്ഷണശാലകൾ, ദക്ഷിണേന്ത്യയിലെ പ്രശസ്തരായ കലാകാരന്മാർ നയിക്കുന്ന ഗാനമേള, കോമഡിഷോ എന്നിവ ആദ്യഫലപെരുന്നാളിന്റെ പ്രത്യേകതകളാണ്. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ