കുവൈത്ത് വയനാട് അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ്
Wednesday, November 9, 2016 6:08 AM IST
കുവൈത്ത്: കുവൈത്ത് വയനാട് അസോസിയേഷൻ മെട്രൊ മെഡിക്കൽ കെയർ ഗ്രൂപ്പുമായി സഹകരിച്ച് ഫർവാനിയ മെട്രൊ ക്ലിനിക്കിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. നവംബർ 25ന് രാവിലെ 7.30 മുതൽ 11.30 വരെയാണ് ക്യാമ്പ്.

പ്രവാസികൾ ഈ അവസരം ഉപയോഗപ്പെടുത്തുവാനും കുവൈത്തിലെ സാധാരണക്കാരായ പ്രവാസികളായ പരമാവധി ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കുവാനും സംഘാടകർ അഭ്യർഥിച്ചു.

മുൻകൂർ രജിസ്ട്രേഷനായി കുവൈത്ത് വയനാട് അസോസിയേഷൻ സോണൽ ഭാരവാഹികളെ ബന്ധപ്പെടുക.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ