മേക്കിംഗ് എ ഡിഫ്രൻസ് പുരസ്കാരം നീന സണ്ണിക്ക്
Wednesday, November 9, 2016 6:12 AM IST
ബ്രിസ്ബേൻ: കളാൻഡ്ര യൂണിറ്റി കോളജിന്റെ മൂന്നാമത് ‘മേക്കിംഗ് എ ഡിഫ്രൻസ്’ പുരസ്കാരം നീന സണ്ണിക്ക്. അഞ്ഞൂറ് ഡോളറും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. യൂണിറ്റി കോളജിൽ നടന്ന ചടങ്ങിൽ ക്യൂൻസ്ലാന്റ് സർവകലാശാല മുൻ ചാൻസലറും യൂണിറ്റി കോളജ് ഡെപ്യൂട്ടി മേധാവിയുമായ ഡോ.പീറ്റർ ബക്സ്റ്റർ പുരസ്കാരം സമ്മാനിച്ചു.

കോളജിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ് നീന. കഴിഞ്ഞ അഞ്ചു വർഷത്തെ കലാകായികവിദ്യാഭ്യാസ രംഗത്തെ മികച്ച പ്രകടനം വിലയിരുത്തിയാണ് അവാർഡ്. മികച്ച വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിനായി കോളജ് അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും സംയുക്‌തമായി ഏർപ്പെടുത്തിയതാണ് പുരസ്കാരം.

ബ്രിസ്ബേനിൽ സ്വകാര്യ സ്‌ഥാപനത്തിലെ ഉദ്യോഗസ്‌ഥരായ കോട്ടയം മോനിപ്പള്ളി വെള്ളിലാംതടത്തിൽ സണ്ണി ജോർജിന്റെയും പ്രൈസി സണ്ണിയുടേയും മകളാണ് നീന.