യാത്രയയപ്പ് നൽകി
Thursday, November 10, 2016 10:28 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗവും ഖൈത്താൻ യൂണിറ്റ് കൺവീനറുമായിരുന്ന ഷംസുദ്ദീൻ കരിപ്പറമ്പിന് കല കുവൈറ്റ് കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.

സാൽമിയ ഇന്ത്യൻ പബ്ലിക്ക് സ്കൂളിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ കേന്ദ്രകമ്മിറ്റി അംഗം അനിൽ കുമാർ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് സാൽമിയ മേഖല സെക്രട്ടറി രമേശ് കണ്ണപുരം, കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥൻ, ജനറൽ സെക്രട്ടറി സി.കെ. നൗഷാദ്, വൈസ് പ്രസിഡന്റ് ടി.കെ. സൈജു, അബാസിയ മേഖല സെക്രട്ടറി മൈക്കിൾ ജോൺസൺ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ അരുൺ കുമാർ, ടി.വി. ഹിക്മത്ത്, അജിത്ത് കുമാർ, ആസഫ് അലി, സാൽമിയ മേഖല കമ്മിറ്റി അംഗങ്ങളായ മാത്യു ജോസഫ്, ഷാനവാസ്, പ്രജീഷ്, മുതിർന്ന പ്രവർത്തകരായ തോമസ് മാത്യു കടവിൽ, സജി തോമസ് മാത്യു, സജി ജനാർദ്ദനൻ, സുരേഷ് തോലമ്പ്ര, ഷംസുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ