ജിദ്ദ : കെഎംസിസി ജിദ്ദ സെൻട്രൽ കമ്മറ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ മെമ്പർഷിപ്പ് ചേർത്ത ഏരിയ കമ്മറ്റികളിൽ ഒന്നായ സുലൈമാൻ മസ്ജിദ് ഏരിയ കമ്മറ്റിക്ക് മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ മൂന്നു വർഷക്കാലാവധിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷറഫിയ റോളക്സ് ഓഡിറ്റോറിയത്തിൽ ചേർന്ന കൗൺസിൽ യോഗം സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർ അൻവർ ചേരങ്കൈയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലപ്പുറം ജില്ലാ കെഎംസിസി ട്രഷറർ ജമാൽ ആനക്കയം അവതരിപ്പിച്ച പാനൽ ഐക്യകണ്േഠ്യേന അംഗീകരിക്കുകയും പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുക്കുകയും ചെയ്തു.
ബഷീർ തൊട്ടിയൻ (ചെയർമാൻ), ശരീഫ് മഞ്ചേരി (പ്രസിഡന്റ്), യുപി ഉമ്മർ, നാലകത്ത് കുഞ്ഞാപ്പ, ഉണ്ണീൻ കുട്ടി എന്ന മാനു, ഇബ്രാഹിം കൊല്ലി (വൈസ് പ്രസിഡന്റുമാർ),റസാഖ് മമ്പുറം (ജനറൽ സെക്രട്ടറി), ഇബ്രാഹിം മഞ്ചേരി, ഫിറോസ് കുറ്റിപ്പുറം, ഹുസൈൻ കണ്ണൂർ, ഇസ്മയിൽ പുൽപ്പറ്റ (ജോയിന്റ് സെക്രട്ടറിമാർ), എം ടി അഫ്സൽ (ട്രഷറർ). ശരീഫ് മഞ്ചേരി, റസാഖ് അണക്കായി, റസാക്ക് മമ്പുറം, ബഷീർ തൊട്ടിയൻ, ഇർഷാദ് മോഗ്രാംപുത്തൂർ,നാലകത്ത് കുഞ്ഞാപ്പു, ഇബ്രാഹിം കൊല്ലി തുടങ്ങിയവർ സംസാരിച്ചു. മജീദ് കോട്ടീരി സ്വാഗതവും എം.ടി അഫ്സൽ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: മുസ്തഫ കെ.ടി പെരുവള്ളൂർ