‘വിദ്യാർഥികൾ മാനവവിഭശേഷിയിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടവർ’
Monday, November 14, 2016 6:34 AM IST
കുവൈത്ത്: വിദ്യാർഥികളെ ബോധവല്കരിക്കൽ മാനവവിഭവ സമാഹരണത്തിൽ ഏറ്റവും മഹത്തായ സേവനമാണെന്ന് ഔഖ്വാഫ് മന്ത്രാലയത്തിലെ സാംസ്കാരിക വകുപ്പ് അസി. അണ്ടർ സെക്രട്ടറി ഷെയ്ഖ് ദാവൂദ് അൽ അസൂസി. ഖുർതുബ ജംഇയ്യത്ത് ഇഹ് യാഉത്തുറാസ് ഓഡിറ്റോറിയത്തിൽ കുവൈത്ത് കേരള ഇസ് ലാഹി സെന്ററും സെന്റർ വിദ്യാർഥി വിഭാഗമായ കുവൈത്ത് ഇസ്ലാമിക് സ്റ്റുഡന്റ്സ് മുവ്മെന്റും ചേർന്ന് സംഘടിപ്പിച്ച അഞ്ചാമത് ഇസ്ലാമിക് സ്റ്റുഡന്റ്സ് കോൺഫറൻസ് (ഇസ്കോണ് 2016) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഹ്യാഉത്തുറാസ് ഇസ് ലാമി ചെയർമാൻ ഷെയ്ഖ് താരിഖ് സാമി സുൽത്താൻ അല് ഈസ, മുജാഹിദ് ബാലുശേരി എന്നിവർ പ്രസംഗിച്ചു. പേരന്റിംഗ് സെഷനിൽ ‘രക്ഷിതാക്കൾ മാതൃകകളാകുക’ എന്ന വിഷയത്തിൽ വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ റൂട്സ് വിംഗ് കൺവീനർ താജുദ്ദീന് സ്വലാഹിയും ‘മക്കൾ പരലോകത്തേക്കുള്ള സമ്പാദ്യം’ എന്ന വിഷയത്തിൽ യുവ പ്രഭാഷകൻ അർഷദ് താനൂരും ക്ലാസുകളെടുത്തു.

പൊതുസമ്മേളനത്തിൽ പി.എൻ. അബ്ദുൾ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ഇസ്കോൺ 2016 നോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ ‘നേർ വഴി’ സ്പെഷൽ പതിപ്പിന്റെ പ്രകാശനം ഷെയ്ഖ് ത്വാരിഖ് സാമി അൽ ഈസ ഫിമ സെക്രട്ടറി ഡോ. റഹ്മത്തുള്ളക്ക് നല്കി നിർവഹിച്ചു.

ഇസ് ലാഹി മദ്രസകളിൽനിന്നും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും ഖുർആന് ഹദീഥ് ലേണിംഗ് വിഭാഗം നടത്തിയ 28–ാമത് ഖുർആന് പൊതു വിജ്‌ഞാന പരീക്ഷാ വിജയികൾക്കുമുള്ള സമ്മാനദാനം മസ്ജിദുല് കബീർ കമ്യൂണിറ്റി വിഭാഗം തലവന് ഷെയ്ഖ് യൂസുഫ് ശുഐബ് നിർവഹിച്ചു. ജനറൽ സെക്രട്ടറി ടി.പി. അബ്ദുൾ അസീസ്, സകീർ കൊയിലാണ്ടി,

ഇസ് ലാഹി സെന്റർ ഭാരവാഹികളായ അസ് ലം കാപ്പാട്, എൻ.കെ. അബ്ദുസലാം, പിടിഎ പ്രസിഡന്റുമാരായ സജ്‌ജാദ് റിഗെ അബാസിയ മദ്രസ, മുഹമ്മദലി ഫർവാനിയ മദ്രസ, മദ്രസ പ്രധാനാധ്യാപകരായ സൈദലവി സുല്ലമി സാൽമിയ, ശഫീഖ് ഹസൻ ഫഹാഹീൽ, സ്വാലിഹ് സുബൈര് ഫർവാനിയ, മുജീബുർ റഹ്മാൻ സ്വലാഹി അബാസിയ, അബ്ദുസലാം സ്വലാഹി ജഹ്റ എന്നിവർ പ്രസംഗിച്ചു.

ഡോ. റഹ്മത്തുല്ല (ഫിമ) ഇബ്രാഹിം കുന്നിൽ (കെകെഎംഎ), കെ.ടി.പി അബ്ദുറഹിമാന് (കെഎംസിസി), സാദിഖ് അലി (എംഇഎസ്), ഫസീഹുള്ള (ഫ്രൈഡേ ഫോറം), മുഹമ്മദ് ഫസൽ (സിജി, ഖത്തര്) എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ