നൊസ്റ്റാൾജിയ സർഗഭാവന വിജയികൾ
Friday, November 18, 2016 5:35 AM IST
അബുദാബി: നൊസ്റ്റാൾജിയ സർഗഭാവന 2016 ഓൺലൈൻ ചെറുകഥ, കവിതാരചന മത്സരത്തിൽ 18 വയസിനു മുകളിലുള്ളവരുടെ വിഭാഗം ജേതാക്കളെ പ്രഖ്യാപിച്ചു.

ചെറുകഥാ വിഭാഗത്തിൽ ജിമ്മി ചേന്ദമംഗലം (ആ യാത്രയിൽ) ഒന്നാം സ്‌ഥാനവും കവിതാ മത്സരത്തിൽ രാമചന്ദ്രൻ മൊറാഴയുടെ (ഇടക്കിടെ ഒന്ന് തിരിഞ്ഞു നോക്കണം’ ഒന്നാം സ്‌ഥാനവും കരസ്‌ഥമാക്കി. വിജയികൾക്ക് അബുദാബി മലയാളി സമാജത്തിൽ നവംബർ 25ന് വൈകുന്നേരം നടക്കുന്ന ചടങ്ങിൽ സമ്മാനംങ്ങൾ വിതരണം ചെയ്യും.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള