‘ദേശീയത–വർത്തമാനകാല വിചാരങ്ങൾ’ പ്രഭാഷണം 22ന്
Monday, November 21, 2016 8:25 AM IST
അബുദാബി: ശക്‌തി തീയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ ‘ദേശീയത–വർത്തമാനകാല വിചാരങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു. 22ന് (ചൊവ്വ) കേരള സോഷ്യൽ സെന്ററിൽ രാത്രി എട്ടിന് നടക്കുന്ന പരിപാടിയിൽ പ്രമുഖ എഴുത്തുകാരനും വാഗ്മിയും കാലടി സംസ്കൃത സർവകലാശാലയിലെ അധ്യാപകനുമായ ഡോ. സുനിൽ പി. ഇളയിടം സംസാരിക്കും. ചടങ്ങിലേക്ക് ഏവരേയും സംഘാടകർ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: കെ. കൃഷ്ണകുമാർ 056 4019318, സുരേഷ് പാടൂർ 055 7836243.