ഇസ് ലാമിക് കൗൺസിൽ മുഹബ്ബത്തെ റസൂൽ: സ്വാഗത സംഘം രൂപീകരിച്ചു
Friday, November 25, 2016 4:03 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ് ലാമിക് കൗൺസിൽ ഡിസംബർ 15, 16 തീയതികളിൽ ‘പുണ്യ നബിയെ അങ്ങ് കാരുണ്യമാണ്’ എന്ന പ്രമേയവുമായി അബാസിയ ഇന്റിഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിക്കുന്ന മുഹബത്തെ റസൂൽ സമ്മേളനത്തിന്റെ അബാസിയ മേഖല സ്വാഗത സംഘം രൂപീകരിച്ചു.

ഭാരവാഹികളായി ഫളുലുറഹ്മാൻ ദാരിമി (ചെയർമാൻ), അഷ്റഫ് ദാരിമി, അബ്ദുനാസർ പേരാമ്പ്ര (വൈസ് ചെയർമാൻ), ഷംസുദ്ദീൻ യമാനി (ജനറൽ കൺവീനർ), ഹംസ മണ്ണാർക്കാട്, വീരാൻ മുസ് ലിയാർ, കെ.എം. ഹബീബ് (ജോ. കൺവീനർ) എന്നിവരെയും വിവിധ ഉപസമിതി ഭാരവാഹികളായി ബഷീർ വജ്ദാൻ (ഫിനാൻസ്), മുഹമ്മദ് ദാരിമി (പബ്ലിസിറ്റി), മജീദ് റവാബി (ഫുഡ്), സിദ്ദീഖ് കുഴിപ്പുറം (ട്രാൻസ്പോർട്ട്), മൊയ്തീൻ പവ്വായി (വോളന്റിയർ) എന്നിവരെയും തെരെഞ്ഞെടുത്തു.

യോഗം മുഹമ്മദലി ഫൈസി പെരുമ്പടപ്പ് ഉദ്ഘാടനം ചെയ്തു. അബ്ദുൾ ഹമീദ് അൻവരിയുടെ അധ്യക്ഷത വഹിച്ചു. മുഹമ്മദലി പുതുപ്പറമ്പ്, ഹംസ ദാരിമി, ഇ.എസ്. അബ്ദുറഹ്മാൻ ഹാജി, ഹുസൻ കുട്ടി, ശംസുദ്ദീൻ യമാനി എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ