ബ്രിസ്ബേനിൽ ഉഴവൂർ സംഗമം ആഘോഷിച്ചു
Saturday, November 26, 2016 10:22 AM IST
ബ്രിസ്ബേൻ: ഉഴവൂരിലും പരിസരപ്രദേശങ്ങളിലും ഉള്ളവരുടെ രണ്ടാമത് സംഗമം വൺഡേ ട്രിപ്പോടെ ബ്രിസ്ബേനിലെ സൺഷൈൻ കോസ്റ്റ് മലേനിയിൽ ആഘോഷിച്ചു. ഇരുപത്തേഴോളം ഉഴവൂർ നിവാസികൾ പങ്കെടുത്ത സംഗമത്തിൽ നാട്ടിൽ നിന്നെത്തിയ ത്രേസ്യാമ്മ വാഴപ്പിള്ളിൽ, വൽസമ്മ ഫിലിപ്പ് വേലിക്കട്ടേൽ, ഏലിയാമ്മ അഞ്ചംകുന്നത്ത് എന്നിവരെ ആദരിച്ചു. മലേനി ഡയറി ഫാം, ബോട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങൾ സന്ദർശിച്ച സംഘാംഗങ്ങൾ ജയ്മോൻ മൂര്യൻമാലിൽ, അനിത എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികളും ഒരുക്കി. മത്സരങ്ങളിൽ വിജയികളായവർക്ക് സിബി അഞ്ചാംകുന്നത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു.

ലയോള മാടപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അടുത്ത സംഗമം 2017 ഏപ്രിൽ വിപുലമായി നടത്തുവാൻ തീരുമാനിച്ചു. ജോൺ പിറവം, സുനിൽ പൂത്തോലിക്കൽ, ജോസ്മോൻ വാഴപ്പിള്ളാൽ, ജോസഫ് കുഴിപ്പിള്ളിൽ, സുനിൽ കാരയ്ക്കൽ, സൈമൺ വാഴപ്പിള്ളിൽ, പിപ്സ് വേലിക്കെട്ടേൽ എന്നിവർ സംസാരിച്ചു.