മെൽബണിൽ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് പരിസമാപ്തി
Monday, January 2, 2017 10:24 AM IST
മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് സമാപനമായി. ഡിസംബർ 16 ന് ക്രിസ്മസ് കരോളോട് കൂടി തുടങ്ങിയ ആഘോഷങ്ങൾ ജനുവരി ഒന്നിന് നടന്ന പുതുവത്സരാഘോഷത്തോട് കൂടിയാണ് സമാപിച്ചത്.

ഡിസംബർ 24ന് രാത്രിയിൽ രണ്ട് സെന്ററുകളിലായി നടന്ന പിറവിത്തിരുന്നാൾ ശുശ്രുഷകൾക്ക് ഫാ. തോമസ് കുമ്പുക്കലും ഫാ.സ്റ്റീഫൻ കണ്ടാരപ്പള്ളിയും മുഖ്യ കാർമികത്വം വഹിച്ചു. ജനുവരി ഒന്നിന് നടന്ന ക്രിസ്മസ് പുതുവത്സരാഘോഷം സെന്റ് പീറ്റേഴ്സ് ചർച്ച് ക്ലെയ്റ്റണിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ചു. തുടർന്ന് വൈദികരും കൈക്കാരൻമാരും ചേർന്ന് കേക്ക് മുറിക്കുകയും പുതുവത്സര സന്ദേശം നൽകുകയും ചെയ്തു. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങളും പരസ്പരം ക്രിസ്മസ് സമ്മാനങ്ങൾ കൈമാറുകയും വിവിധതരം കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. സ്നേഹവിരുന്നിനുശേഷം നടന്ന ഡിജെ ഏവരുടെയും മനം കവർന്നു.

കൈക്കാരന്മാരായ ജിജോ മാറിക വീട്ടിൽ, കുര്യൻ ചാക്കോ, സെക്രട്ടറി ബൈജു ജോസഫ്, എംകെസിസി സെക്രട്ടറി ജോ മുരിയന്മ്യാലിൽ മറ്റു പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സോളമൻ ജോർജ്