ലൈഫ് ഈസ് ബ്യൂട്ടിഫുൾ പ്രകാശനം ചെയ്തു
Wednesday, January 4, 2017 10:30 AM IST
ഉഴവൂർ: മെട്രീസ് ഫിലിപ്പിന്റെ ലേഖന സമാഹാരം ലൈഫ് ഈസ് ബ്യൂട്ടിഫുൾ പ്രകാശനം ചെയ്തു. സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻസിന്റേയും ഉഴവൂർ ജയ് ഹിന്ദ് പബ്ലിക് ലൈബ്രറിയുടെയും സംയുക്‌താഭിമുഖ്യത്തിൽ ഉഴവൂർ പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഗ്രന്ഥലോകം മാസികയുടെ പത്രാധിപ സമിതിയംഗം ലതിക സുബാഷാണ് പ്രകാശനം നിർവഹിച്ചത്.

സമ്മേളനത്തിൽ ലൈബ്രറി പ്രസിഡന്റ് പി.എൽ. ഏബ്രഹാം അധ്യക്ഷത വഹിച്ചു. സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ നേതാക്കന്മാർ യോഗത്തിൽ സംസാരിച്ചു.